തനിക്കതിരെ രഹസ്യമൊഴി നൽകിയ സാക്ഷിയോട് കോടതിയിൽ വച്ച് സംസാരിച്ച് ജോളി, പൊലീസിന് ഗുരുതര വീഴ്ച

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 15 ജനുവരി 2020 (10:52 IST)
കൂടത്തായി കൊലപാതക പരമ്പരകളിൽ തനിക്കെതിരെ രഹസ്യമൊഴി നൽകിയ സാക്ഷിയോട് കോടതിക്കകത്ത് വച്ച് സംസാരിച്ച് മുഖ്യ പ്രതി ജോളി. കൊല്ലപ്പെട്ട ടോം ജോസിന്റെ ബന്ധവും കേസിലെ പ്രധാന സാക്ഷികളിൽ ഒരാളുമായ പി എച്ച് ജോസഫ് ഹില്ലാരിയോസിനോടാണ് ജൊളി പൊലീസ് അകമ്പടുയോടെ കോടതിയിൽവച്ച് സംസരിച്ചത്.

സിലി വധക്കേസിൽ റിമാൻഡ് കാലാവധി നീട്ടുന്നതിനായി ജോളീയെ തിങ്കളാഴ്ച താമരശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. ജോളിയെ സാക്ഷിയുമായി സംസരിക്കാൻ അനുവദിച്ച സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്.

ഇതോടെ സാക്ഷിയെ വിളിച്ചുവരുത്തി കോഴിക്കോട് റൂറൽ ക്രൈബ്രാഞ്ച് ഡി‌വൈഎസ്‌പി ചോദ്യം ചെയ്തു. മികച്ച രീതിയിൽ അന്വേഷനം നടത്തി പ്രതിയെ പിടികൂടിയ തങ്ങൾക്ക് അവമദിപ്പ് ഉണ്ടാക്കുന്ന തരത്തിലാണ് നടപടി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷ്ണറോട് റൂറൽ എസ്‌പി വിശദീകരണം തേടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :