എ കെ ജെ അയ്യര്‍|
Last Updated:
ഞായര്‍, 6 സെപ്റ്റംബര്‍ 2020 (09:01 IST)
പത്തനംതിട്ട ജില്ലയിലെ മലയോരമേഖലയിലെ ജനത്തിന് ആശ്വാസമെന്നോണം വരുന്ന കോന്നി മെഡിക്കല്‍ കോളേജ് സെപ്തംബര്‍ പതിനാലിന് മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കും. വീഡിയോ കോണ്ഫറന്സിലൂടെയാവും ഉദ്ഗാടനം നിര്‍വഹിക്കുക.
സംസ്ഥാനത്തെ മുപ്പത്തിമൂന്നാമത് മെഡിക്കല്‍ കോളേജാണ് കോന്നിയില്‍ തയ്യാറാവുന്നത്. 2014 മെയ് 15 നാണ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
തുടക്കത്തില്‍ ഏഴു ഓ.പി വിഭാഗങ്ങളുടെ സേവനമാവും ലഭിക്കുക. കോവിഡ്
മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. നിലവില്‍ 32,900 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 10 വാര്‍ഡുകള്‍, 300 കിടക്കകള്‍, അത്യാഹിതം, ശസ്ത്രക്രിയാ വിഭാഗം ക്യാന്റീന് തുടങ്ങിയവ ഉള്‍പ്പെടെ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
മെഡിക്കല്‍ കോളേജിന് താത്കാലിക പരിസ്ഥിതിക അനുമതിയും കെട്ടിടത്തിന് ലഭിച്ചു കഴിഞ്ഞു. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 108 ജീവനക്കാരാവും ഉണ്ടാവുക. അതെ സമയം
അടുത്ത വര്‍ഷം
മെഡിക്കല്‍ കോളജിന് 50 എംബിബിഎസ് സീറ്റുകള്‍
ലഭിക്കുമെന്നാണ് പ്രതീക്ഷ.