കൊണ്ടോട്ടി നഗരസഭയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് കൂട്ട് സി പി എം

കൊണ്ടോട്ടി| JOYS JOY| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (14:58 IST)
കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസും സി പി എമ്മും പരസ്പരധാരണയില്‍
മത്സരിക്കും. മുസ്ലിം ലീഗുമായി സമവായമുണ്ടാക്കാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സി പി എമ്മുമായി ധാരണയിലെത്തിയത്.

ധാരണയില്‍ എത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് - സി പി എം സ്ഥാനാര്‍ഥികള്‍ പത്രിക നല്കിത്തുടങ്ങി.
നഗരസഭയില്‍ ആകെയുള്ള 40 സീറ്റുകളില്‍ 9 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. 12 സീറ്റുകളില്‍ സി പി എമ്മിന്റെയും അഞ്ചു സീറ്റുകളില്‍ സി പി ഐയുടേയും സ്ഥാനാര്‍ഥികള്‍ മത്സരിക്കും.

മുസ്ലിംലീഗ് ഒറ്റക്കാണ് മത്സരിക്കുന്നത്. ഈ വര്‍ഷം മുതലാണ് കൊണ്ടോട്ടി നഗരസഭയായി വികസിപ്പിച്ചത്. കഴിഞ്ഞ തവണ രണ്ടുവര്‍ഷം ലീഗും രണ്ടു തവണ കോണ്‍ഗ്രസുമായിരുന്നു പഞ്ചായത്ത് ഭരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :