സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (18:23 IST)
ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. പൂവറ്റൂര്‍ സ്വദേശി രാഹുലിനെ ആണ് കൊല്ലം കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തത്. ഡിവൈഎഫ്ഐ നേതാവു കൂടിയായ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ.ജോണ്‍സണ്‍ അറിയിച്ചു.
ഫെബ്രുവരി 18ന് രാത്രി 8ന് ആണ് സംഭവം. കോട്ടാത്തല തണ്ണീര്‍പന്തല്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്‌ബോള്‍ കോട്ടാത്തല ജംക്ഷനില്‍ യുവതി എത്തിയപ്പോള്‍ രാഹുല്‍ കെടന്നുപിടിക്കുകയും കുതറി മാറിയപ്പോള്‍ വീണ്ടും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പൊലീസിന്റെ എഫ്െഎആറിലെ ഉള്ളടക്കം.