സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 4 ജനുവരി 2023 (15:57 IST)
കൊല്ലത്തെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 29ന് കാണാതായ കേരളപുരം സ്വദേശിനി ഉമാ പ്രസന്നന്റേതാണ് മൃതദേഹം. ഇവര്‍ കൊറ്റങ്കര ഭാഗത്ത് വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്നു.
ഇവര്‍ ലോട്ടറി വില്‍പനയാണ് നടത്തിയിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ഭര്‍ത്താവ് ബിജു മൂന്നുവര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.