സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 16 ഡിസംബര്‍ 2022 (08:32 IST)
സൂപ്പര്‍മാര്‍ക്കറ്റില്‍ കള്ളനോട്ട് നല്‍കിയ സ്ത്രീയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും അറസ്റ്റില്‍. ചാരുംമൂട് ടൗണിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ എത്തിയ സ്ത്രീ നല്‍കിയ 500 രൂപ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്ത്. താമരക്കുളം സ്വദേശി 38 കാരിയായ ലേഖ, ഈസ്റ്റ് കല്ലട സ്വദേശി 45കാരനായ ക്ലീറ്റസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ലേഖയാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ 500 രൂപയുടെ കള്ളനോട്ട് കൊണ്ട് സാധനം വാങ്ങാന്‍ എത്തിയത്. ഇവരുടെ പേഴ്‌സില്‍ നിന്ന് 500 രൂപയുടെ വേറെയും കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയത് ക്ലീറ്റസ് ആണെന്ന് പോലീസ് ചോദ്യം ചെയ്യലിലൂടെയാണ് മനസ്സിലാക്കിയത്.