സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (08:31 IST)
ചടയമംഗലത്ത് സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ ചെന്നയാള്‍ തലയ്ക്ക് അടിയേറ്റ് മരണപ്പെട്ടു. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ ചെന്ന കണ്ണങ്കോട് സ്വദേശി 48 കാരനായ താഹയാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിക്കാണ് സംഭവം നടന്നത്.
സുഹൃത്തുക്കള്‍ തമ്മിലടിക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ചെന്നതായിരുന്നു താഹ. അടിയേറ്റ് വീണ ഉടനെ തന്നെ സമീപത്ത് ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.