കൊല്ലത്ത് തെരുവുനായയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; ജീവനോടെ കത്തിച്ചതെന്ന് സംശയം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (12:08 IST)
കൊല്ലത്ത് തെരുവുനായയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ജീവനോടെ കത്തിച്ചതെന്നാണ് സംശയിക്കുന്നത്. കൊല്ലം പുള്ളിക്കടയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ കാലിലും വയറിലും മുറിവേറ്റ് പുഴുവരിച്ച നിലയില്‍ ഒരു നായയെ നാട്ടുകാര്‍ കണ്ടിരുന്നു. സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഹൈക്കോടതി നായകളെ ഉപദ്രവിക്കുന്ന വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടായിരുന്നു.

തെരുവുനായ ആക്രമണം കൂടി വരികയും ജീവന് ഭീഷണിയാണെന്ന് കണ്ട് തെരുവ് നായകളെ കൂട്ടത്തോടെ കൊല്ലുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെട്ടത്. പിന്നാലെ സംസ്ഥാന പോലീസ് മേധാവി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :