ശ്രീനു എസ്|
Last Modified തിങ്കള്‍, 11 ജനുവരി 2021 (14:43 IST)
കൊല്ലത്ത് മദ്യപാനത്തിനിടെ അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പിതാവ് മരിച്ചു. അഞ്ചലില്‍ കരുകോണ്‍ സ്വദേശി രാജപ്പന്‍(55) ആണ് മരിച്ചത്. ഇയാളുടെ മരണത്തില്‍ മകന്‍ സജീഷ് (35)നെ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരും ഇന്നലെ ഒരുമിച്ചുരുന്ന് മദ്യപിക്കുകയും രാത്രിയില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് സജീഷ് രാജപ്പെനെ തള്ളുകയും രാജപ്പന്‍ വീഴുകയുമായിരുന്നു.
വീണയിടത്തുതന്നെയായിരുന്നു രാജപ്പന്‍ ഉറങ്ങിയത്. എന്നാല്‍ ഇന്നു രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. മകന്‍ കുറ്റം സമ്മതിച്ചെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. രാജപ്പന്റെ ഭാര്യ വിലാസിനിയുടെ തലയിലും പരിക്കേറ്റിട്ടുണ്ട്.