മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയി; ഉറങ്ങിയെഴുന്നേറ്റത് പോലീസ് സ്റ്റേഷനില്‍

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2020 (15:45 IST)
മോഷണം നടത്തിയ ശേഷം ഒന്നുറങ്ങി, എന്നാല്‍ എഴുന്നേറ്റപ്പോള്‍ കണികണ്ടത് പൊലീസുകാരെ. സാമാന്യം മികച്ച മോഷ്ടാവെന്നു പേരെടുത്ത ഒല്ലൂര്‍ മറത്താക്കര ചൂണ്ടയില്‍ വീട്ടില്‍ സോഡാ ബാബു എന്ന ബാബുരാജിനാണ് (40) ഇത്തരമൊരു അമളി പറ്റിയത്.

രണ്ടുദിവസം മുമ്പ് പുതുക്കാട്ടുനിന്ന ഒരു ബുള്ളറ് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച്. ഇതുമായി മണ്ണുത്തിയിലെത്തി അവിടെ ഒരു വീട്ടില്‍ നിന്നും ഒരു മൊബൈല്‍ ഫോണും രണ്ട് പവന്റെ സ്വര്‍ണമാലയും മോഷ്ടിച്ച്. വടക്കാഞ്ചേരിയിലെത്തി മാല പണയം വച്ചശേഷം സന്തോഷിക്കാനായി ബാറില്‍ കയറി മദ്യപിച്ചു. ഇതോടെ ഉറക്കം വന്ന ബാബുരാജ് ടി.ബി ജംഗ്ഷനടുത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു.

നേരം വെളുത്തപ്പോള്‍
ബാബുരാജിനെ അറിയാമായിരുന്ന ചില നാട്ടുകാര്‍
വടക്കാഞ്ചേരി പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി ഇയാളെ സ്റ്റേഷനില്‍ കൊണ്ടുപോയി കിടത്തി. ഉറക്കമുണര്‍ന്നപ്പോഴാണ് ബാബുരാജ് പോലീസിനെ കണ്ടതും തനിക്കു പറ്റിയ അമളി മനസ്സിലാക്കിയതും.

തുടര്‍ന്ന് പോലീസ് പണയം വച്ച മാല കണ്ടെടുത്തു. പുതുക്കാട് മാനുവലിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റും മണ്ണുത്തി സ്വദേശി ആനക്കൊട്ടില്‍ വീട്ടില്‍ ജാനകിയുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ജില്ലയിലെ തന്നെ ബാബുരാജിന്റെ പേരില്‍ മുപ്പതു കേസുകളാണുള്ളതെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് കോവിഡ്
പരിശോധന നടത്തി ആലത്തൂര്‍
കോടതിയില്‍
ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :