അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (12:30 IST)
കൊല്ലം ജില്ലയിൽ സിപിഎം സാധ്യത പട്ടിക തയ്യാറായി. എം എല്‍ എമാരായ മുകേഷ്, എം നൗഷാദ് എന്നിവര്‍ വീണ്ടും കൊല്ലത്ത് നിന്നും ജനവിധി തേടും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് ഒരുതവണ കൂടി അവസരം നൽകണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്.
കൊല്ലം ജില്ലയിലെ അഞ്ച് സീറ്റുകൾക്കുള്ള സിപിഎമ്മിന്റെ സാധ്യതാപട്ടികയാണ് ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായത്.എം എല്‍ എമാരായ മുകേഷ് കൊല്ലത്ത് നിന്നും ഇരവിപുരത്ത് നിന്ന് എം നൗഷാദും വീണ്ടും ജനവിധി തേടും. കൊട്ടാരക്കരയില്‍ മൂന്ന് തവണ മത്സരിച്ച ഐഷപോറ്റിക്ക് പകരം കെഎം ബാലഗോപാലിന്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ പരിഗണനയിലുള്ളത്. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെയായിരിക്കും ഇത്തവണയും ജനവിധി തേടുക.