കൊല്ലം ജില്ലയിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതല്‍

കൊല്ലം| എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (12:05 IST)
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനാവശ്യമായ ജില്ലയിലെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെ സംവരണ നിയോജക മണ്ഡലങ്ങള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 28, 29, 30, ഒക്ടോബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ സംവരണ നിയോജക മണ്ഡലങ്ങള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓരോ അംഗത്തിന് മാത്രമാണ് പ്രവേശനം.

ഒരു സമയം പരമാവധി 30 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കും. കണ്ടയിന്‍മെന്റ് സോണില്‍ ഉള്ളവര്‍ക്കും ക്വാറന്റയിനില്‍ ഉള്ളവര്‍ക്കും പ്രവേശനമില്ല.നറുക്കെടുപ്പുമായി ബന്ധപ്പെട്ട പരിപാടി വിജയിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :