വാഹന മോഷ്ടണം; പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

കോലിയക്കോട്,തിരുവനന്തപുരം,പൊലീസ്, അറസ്റ്റ്, പൂന്തുറ koliyakkad, thiruvananthapuram, police, arrest, poonthara
തിരുവനന്തപുരം| Sajith| Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (11:00 IST)
നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് പിടികൂടി. കാരയ്ക്കാമണ്ഡപം കോലിയക്കോട് മണലിവിള ബിസ്മി മന്‍സിലില്‍ വടകയ്ക്ക് താമസിക്കുന്ന ജസീം എന്ന 19 കാരനാണു പൊലീസ് വലയിലായത്.

ഇയാള്‍ ജോലി ചെയ്തിരുന്ന ആമിന സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലെ ഓം‍നി വാന്‍ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരവധി വാഹനങ്ങള്‍ മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചു.

മോഷ്ടിച്ച വാഹനങ്ങള്‍ തമിഴ്നാട്ടിലായിരുന്നു പൊളിച്ചുവിറ്റിരുന്നത്. മാവേലിക്കര, മാര്‍ത്താണ്ഡം എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വാഹന മോഷണം സംബന്ധിച്ച നിരവധി കേസുകളുണ്ട്. പൂന്തുറ എസ്.ഐ സജിന്‍ ലൂയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :