വാഹനം മരത്തിലിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 14 ജനുവരി 2021 (16:09 IST)
വയനാട്: പിക്കപ്പ് വാഹനം മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ കവലയിലാണ് അപകടമുണ്ടായത്. വയനാട് മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ടു മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് സംഭവം കണ്ടവര്‍ പറഞ്ഞത്.

ബത്തേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ ഇരുവരും മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :