തിരുവനന്തപുരം|
Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (15:50 IST)
ധനമന്ത്രി കെ.എം മാണിക്ക് ശക്തമായ മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഓട് പൊളിച്ചിറങ്ങി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാമെന്ന മന്ത്രി കെ എം മാണിയുടെ വാശി നടക്കില്ല കോടിയേരി പറഞ്ഞു.
മാണിക്കും സര്‍ക്കാരിനും ശക്തമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവരുമെന്നും
മാണിക്കെതിരെ പല രൂപത്തിലുള്ള തുടര്‍ സമരങ്ങള്‍ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.