35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും, അതാണ് തന്ത്രം: കോടിയേരി

അഭിറാം മനോഹർ| Last Modified ബുധന്‍, 31 മാര്‍ച്ച് 2021 (20:28 IST)
എൽഡിഎഫ് സർക്കാർ തന്നെ തുടരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണൻ. സർക്കാർ തുടർന്നാൽ പിണറായി വിജയന്റെ അഹന്ത സഹിക്കാൻ പറ്റില്ല എന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. എന്താണ് അഹന്തയെന്നും കോടിയേരി ചോദിച്ചു.

പൗരത്വ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞതാണോ, നോട്ട് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയടക്കം സമരത്തിന് ഇറങ്ങിയതാണോ, നടപ്പാക്കാൻ പറ്റാത്ത ഗെയിൽ നടപ്പാക്കിയതാണോ അഹന്ത? ഇതെല്ലാം അഹന്തയെങ്കിൽ അത് മലയാളികൾ അലങ്കാരമായി കൊണ്ടുനടക്കും.

ബിജെപിയും കോൺഗ്രസും ഒരേ കാര്യം പറയുന്നു. ഇടതുപക്ഷ വിരുദ്ധ സഖ്യമാണ് ഇവരുടെ നീക്കം. 35 സീറ്റ് ലഭിച്ചാൽ ഭരിക്കുമെന്ന് സുരേന്ദ്രൻ പറയുന്നു. 35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും. ബാക്കി മണ്ഡലങ്ങളിൽ ബിജെപി തിരിച്ച് യുഡിഎഫിന് വോട്ട് കുത്തും. ഇതാണ് 35ന്റെ തന്ത്രം കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :