കൊച്ചി|
JOYS JOY|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (13:47 IST)
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം നടത്തി. ഒമ്പതു കിലോമീറ്റര്‍ ദൂരത്തില്‍ ആയിരുന്നു പരീക്ഷണ ഓട്ടം. ആലുവ മുട്ടം യാര്‍ഡു മുതല്‍ ഇടപ്പള്ളി ടോള്‍ വരെ നടന്ന പരീക്ഷണ ഓട്ടത്തില്‍ യാത്രക്കാരും മെട്രോയില്‍ ഉണ്ടായിരുന്നു.
രാവിലെ 09.40 നായിരുന്നു ആദ്യ പരീക്ഷണ ഓട്ടം. ഡി എം ആര് സി ഉദ്യോഗസ്ഥരടക്കം ഇരുപത്തിയഞ്ചോളം പേര് ട്രയിനില്‍ ഉണ്ടായിരുന്നു. 10 കി മി, 20 കി മി, 30 കി മി എന്നിങ്ങനെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഞായറാഴ്ച ആലുവ മുട്ടം യാര്‍ഡില്‍ പല തവണ പരീക്ഷണ ഓട്ടം നടത്തിയതിനു ശേഷമായിരുന്നു ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്.
ആദ്യതവണ പരീക്ഷണ ഓട്ടം
നടത്തിയപ്പോള്‍ ചില സാങ്കേതികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ചാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തിയത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ ഇന്നത്തെ ഓട്ടത്തിനു ശേഷം കുറച്ചു കാലുത്തേക്ക് പരീക്ഷണ ഓട്ടം നിര്‍ത്തി വെയ്ക്കാന്‍ ഡി എം ആര് സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് ആവശ്യപ്പെട്ടിട്ടുണ്ട്.