ശ്രീനു എസ്|
Last Modified ഞായര്‍, 7 മാര്‍ച്ച് 2021 (17:46 IST)
പാലാരിവട്ടം മേല്‍പ്പാലം ജനങ്ങളുടെ ഉപയോഗത്തിനായി ഇന്ന് തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ ഉദ്ഘാടന ചടങ്ങുകളൊഴുവാക്കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പാലത്തിലൂടെ യാത്ര നടത്തി. ഇത് നാടിന്റെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം വേഗത്തില്‍ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. എന്നാല്‍ ഇതിനു മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സി തലവന്‍ ഇ ശ്രീധരനെ കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി ഒഴിവാക്കി.
ഫേസ്ബുക്കിലാണ് തൊഴിലാളികളെ അഭിനന്ദിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രി പങ്കുവച്ചത്. അതേസമയം പാലത്തിന്റെ പണിക്ക് മേല്‍നോട്ടം വഹിച്ച ഇ ശ്രീധരനെ അഭിനന്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍ പാലത്തിലൂടെ പ്രകടനം നടത്തി.