കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം| webdunia| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (18:40 IST)
കൊച്ചി മെട്രോ നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാമൂഹിക പ്രതിബദ്ധത ഉള്‍ക്കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ അവലോകനത്തിനായി മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ്, റവന്യുമന്ത്രി അടൂര്‍ പ്രകാശ്, മെട്രോ മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ.ശ്രീധരന്‍, എം.ഡി.ഏലിയാസ് ജോര്‍ജ്ജ്, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :