സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 18 ജൂലൈ 2022 (19:39 IST)
വെറ്റില മേല്‍പ്പാലത്തില്‍ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇടപ്പള്ളിയിലെ പെയിന്റ് കമ്പനിയിലെ ജീവനക്കാരനാണ് രാജേഷ്. ഇത് അപകടമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. രാജേഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.