ജിസില്‍ ഇനി വീട്ടുകാരോടൊപ്പം, ഭര്‍ത്താവിനെ വേണ്ട

കൊച്ചി| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (19:52 IST)
കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിക്കായി അഭിമുഖത്തിനു വന്നശേഷം കാണാതായതായ ജിസില്‍ മാത്യു ഒടുവില്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന്‌ ഹൈക്കോടതിയെ അറിയിച്ചു. കാണാതായതായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കവേ ഇവര്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വയമേവ ഇറങ്ങിപ്പോയതാണെന്നും വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ജിസിലിനോ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇന്ന്‌ ഹൈക്കോടതിയില്‍ ഹാജരായ യുവതി ഭര്‍ത്താവിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ പോകാന്‍ തനിക്ക്‌ താത്‌പര്യമില്ലെന്ന്‌ അറിയിച്ചത് കോടതിയെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
ഇതേതുടര്‍ന്നാണ്‌ യുവതി മാതാപിതാക്കള്‍ക്കൊപ്പം പൊയ്‌ക്കൊള്ളാമെന്ന്‌ ഒടുവില്‍ അറിയിച്ചത്‌.

കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇന്റര്‍വ്യൂവിന്‌ പോകുകയാണെന്ന്‌ പറഞ്ഞ്‌ പോയ ഭാര്യയെ കാണാതായെന്ന്‌ ചൂണ്ടിക്കാട്ടി ഭര്‍ത്താവ്‌ ജോബിന്‍ ജോണ്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ്‌ ജസില്‍ മാത്യു ചര്‍ച്ചാവിഷയമായത്‌. ജിസിലിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സഹോദരന്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിടുകയും ജിസിലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്‌റ്റ് വൈറലാകുകയും ചെയ്‌തു. എന്നാല്‍ പൊലീസ് അന്വേഷണം ഫലം കാണാതെ വന്നതൊടെ ജോബിന്‍ ജോണ്‍ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജി ഫയല്‍ചെയ്‌തു.

ഇതേതുടര്‍ന്ന് ജിസില്‍ ചെനൈയിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. തനിക്ക്‌ താത്‌പര്യമില്ലാതെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ വിവാഹം നടത്തിയതെന്നും പിതാവോ ഭര്‍ത്താവോ തന്റെ ആഗ്രഹങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ ജീവനും സ്വത്തിനും പോലീസ്‌ സംരക്ഷണം നല്‍കിയാല്‍ ഹാജരാകാന്‍ തയ്യാറാണെന്ന്‌ അറിയിച്ചശേഷമാണ്‌ ജിസില്‍ ഇന്ന്‌ കോടതിയിലെത്തിയത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :