കൊച്ചിയുടെ കുരുക്കഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡെമു സര്‍വീസ് അനുവദിച്ചു

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (13:27 IST)
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഡെമു സര്‍വീസുകളെത്തുന്നു. എറണാകുളത്ത് ഏഴ് റൂട്ടുകളിലായി സര്‍വീസുകള്‍ ആരംഭിക്കുന്ന ഡെമു (ഡീസല്‍-ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) വിന്‍റെ ഉദ്ഘാടനം ജൂണ്‍ 21ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും. 22ന് പദ്ധതി കമ്മീഷന്‍ ചെയ്യും. എറണാകുളം ജില്ലയിലെ റെയില്‍വേ വികസനം സംബന്ധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

എറണാകുളം-തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ-ആലുവ, ആലുവ-എറണാകുളം, എറണാകുളം-അങ്കമാലി, അങ്കമാലി-പിറവം, പിറവം-എറണാകുളം, ആലുവ-പിറവം എന്നീ റൂട്ടുകളിലാണ് ഡെമു സര്‍വീസ് നടത്തുക. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും സര്‍വീസ്. സാധാരണ കോച്ചുകളില്‍ പാസഞ്ചര്‍ ട്രെയിനുകളിലെ നിരക്കുകളും എസി കോച്ചുകളില്‍ റെയില്‍വേ നിശ്ചയിക്കുന്ന നിരക്കുമായിരിക്കും ഡെമുവില്‍ ഈടാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :