കൊച്ചി ബ്ളാക്ക് മെയിലിംഗ് കേസ്: കോടതി മേല്‍നോട്ടം വഹിക്കണമെന്ന് പ്രതി ജയചന്ദ്രന്‍

കോച്ചി| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (16:23 IST)
കൊച്ചി ബ്ളാക്ക് മെയിലിംഗ് കേസില്‍ കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി ജയചന്ദ്രന്‍ ഹര്‍ജി നല്‍കി.

പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്ടോപ്പും പെന്‍ഡ്രൈവും സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് പരിശോധിപ്പിക്കണമെന്നും.ലാപ്ടോപ്പ്ലെ
വിവരങ്ങളില്‍പൊലീസ് കൃത്രിമം കാണിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങി ലാപ്ടോപ്പിലെ വിവരങ്ങളില്‍കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ വരുത്തിയേക്കാമെന്നും ജയചന്ദ്രന്‍
ഹര്‍ജ്ജിയില്‍
പറഞ്ഞു.

പല രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പറയിക്കാന്‍ പൊലീസ് തന്റെ മേല്‍സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തെ ബ്ളാക്ക് മെയില്‍ചെയ്തിട്ടുണ്ടോയെന്നു വരെ പൊലീസ് ചോദിച്ചെന്നും ജയചന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :