തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 9 നവംബര്‍ 2020 (15:21 IST)
കെ എം ഷാജിക്കെതിരെ വിജിലന്‍സ്
അന്വേഷണത്തിന് കോടതി ഉത്തരവായി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് ജഡ്ജി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഭിഭാഷകനായ എം ആര് ഹരീഷ് നല്കിയ പരാതിയിലാണ് ഉത്തരവ്.
അതേസമയം കെഎം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്പ്പറേഷന് തള്ളി. വേങ്ങേരി വില്ലേജില്‍ കെഎം ഷാജി നിര്‍മിച്ച വീടിന്റെ കാര്യത്തിലാണ് കോര്പറേഷന് ചട്ടലംഘനം കണ്ടെത്തിയത്.