ജോൺസി ഫെലിക്സ്|
Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (10:41 IST)
കെ എം ഷാജി എം എൽ എയുടെ വസതിയിൽ നടന്ന വിജിലൻസ് റെയ്ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തതായുള്ള വിവരം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അതിൻറെ കൂടുതൽ കാര്യങ്ങൾ പുറത്തുവരികയാണ്. ഷാജിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണവും വിദേശ കറൻസികളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എന്നാൽ, ഇന്നലെ പിടികൂടിയ 50 ലക്ഷം രൂപ ഒരു ബന്ധുവിൻറെ വസ്തു ഇടപാടിനായുള്ള പണമാണെന്നും അതിന്റെ കണക്കുകളും രേഖകളും കൈവശമുണ്ടെന്നും കെ എം ഷാജി അവകാശപ്പെട്ടിരുന്നു. രേഖകൾ ഹാജരാക്കാൻ തനിക്ക് ഒരു ദിവസത്തെ സമയം അനുവദിക്കണമെന്നാണ് ഷാജിയുടെ ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയൻ പക പോകുകയാണെന്നും അനധികൃതമായ ഒരു സ്വത്തും തൻറെ കൈവശമില്ലെന്നും ഷാജി പറഞ്ഞു.