മാണിയുമായി ചർച്ചയില്ല, കോൺഗ്രസിലേക്ക് തിരിച്ച് പോകാനുള്ള സാധ്യതയുണ്ടെന്ന് ഒ രാജഗോപാൽ

മാണിയുമായി ചർച്ചയ്ക്കില്ലെന്ന് രാജഗോപാൽ

തിരുവനന്തപുരം| aparna shaji| Last Updated: തിങ്കള്‍, 8 ഓഗസ്റ്റ് 2016 (16:12 IST)
കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണിയുമായി ഇപ്പോൾ ചർച്ചയ്ക്കില്ലെന്ന് ബി ജെ പിയുടെ മുതിർന്ന നേതാവും എം എൽ എയുമായ ഒ രാജഗോപാൽ. മാണി യു ഡി എഫിൽ നിന്ന് പുറത്തു വന്നുവെന്ന് പറയാൻ കഴിയില്ല, തിരിച്ചു പോകാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നും രാജഗോപാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം, മാണി വിഭാഗവുമായി ചർച്ച നടത്തുമെന്ന് ഘടകകക്ഷിയായ മുസ്ലിം ലീഗ്. ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചരൽക്കുന്നിലെ യോഗം കഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി ചർച്ച നടത്താമെന്ന് മാണി വാക്കു തന്നിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇന്നലെയായിരുന്നു കേരള കോൺഗ്രസ് യു ഡി എഫ് വിട്ടത്. മുന്നണി വിട്ടാലും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നാണ് മാണി വ്യക്തമാക്കിയത്. യഥാർത്ഥ പ്രതിപക്ഷമായി തുടരുമെന്നും മാണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :