മാണിയെ വെടിവെച്ച് കൊല്ലണം; നിയമം അനുവദിച്ചിരുന്നെങ്കിൽ താൻ തന്നെ അത് ചെയ്യുമായിരുന്നു: ജോര്‍ജ്

കെ എം മാണി , പി സി ജോര്‍ജ് , കേരളാ കോണ്‍ഗ്രസ്
പാലക്കാട്| jibin| Last Modified ശനി, 8 ഓഗസ്റ്റ് 2015 (12:52 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോർജ് രംഗത്ത്. ഭൂനികുതി അഞ്ച് ഇരട്ടിയാക്കി വർദ്ധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന മാണിയെ വെടിവെച്ച് കൊല്ലണം. മനുഷ്യനെ കൊല്ലാൻ നിയമം അനുവദിച്ചിരുന്നെങ്കിൽ ആ മഹത്തായ കര്‍മ്മം താന്‍ തന്നെ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിൽ ബന്ധുക്കളെ സഹായിക്കാനാണ് പട്ടയത്തിന്റെ സമയപരിധി മാണി വർദ്ധിപ്പിച്ചത്. കർഷകരെ ദ്രോഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മാണി ചെയ്യുന്നത്. കർഷകരെ ദ്രോഹിക്കുന്ന മാണിയെ വെടിവെച്ച് കൊല്ലാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ നിയമം അത് അനുവദിക്കുന്നില്ലെന്നും ജോര്‍ജ് പാലക്കാട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :