ജോര്‍ജും മാണിയും ഒരു വേദിയില്‍; തമ്മില്‍ വാഗ്വാദം, ജോര്‍ജിന്റെ മൈക്ക് ഓഫ് ചെയ്‌തു, വേദിയിൽ ഉന്തും തള്ളും

  കെ എം മാണി , പിസി ജോര്‍ജ് , കേരളാ കോണ്‍ഗ്രസ് (എം)
കോട്ടയം| jibin| Last Updated: വെള്ളി, 21 ഓഗസ്റ്റ് 2015 (15:52 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണിയും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജും ഒരേ വേദിയില്‍ വാഗ്വാദം. ഈരാറ്റുപേട്ടയ്ക്ക് സമീപമുള്ള തിടനാട് ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും കുടുംബശ്രീയുടെ വാർഷികാഘോഷ ചടങ്ങുകൾക്കിടെയാണ് സംഭവം.

സംസ്ഥാനത്ത് റബര്‍ വിലയിടിവിന് കാരണം ധനമന്ത്രിയാണെന്ന അര്‍ഥത്തില്‍ ജോര്‍ജ് സംസാരിക്കുകയായിരുന്നു. ഇതായിരുന്നു സംഭവത്തിന് കാരണമായി തീര്‍ന്നത്. ജോർജിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി വേദിയിലുണ്ടായിരുന്ന പ്രസിഡന്റ് ജോസഫ് രംഗത്ത് എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇത് രാഷ്ട്രീയ പരിപാടി അല്ലെന്നും ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും ജോർജിനോട് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ, ജോർജ് പ്രസംഗം നിറുത്തിയില്ല തുടര്‍ന്ന് ജോര്‍ജിന്റെ മൈക്ക് ഓഫ് ചെയ്‌തതോടെ കാര്യങ്ങള്‍ ഗുരുതരമാകുകയായിരുന്നു. മാണിക്കെതീ ജോര്‍ജ് ആഞ്ഞടിച്ചതോടെ
ഇതോടെ ബഹളവുമായി സദസിലുണ്ടായിരുന്ന മാണി അനുകൂലികൾ രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ ജോർജ് അനുകൂലികളും എത്തിയതോടെയാണ് പ്രശ്നം കൈയാങ്കളിയിലെത്തിയത്.

പ്രവര്‍ത്തകര്‍ പരസ്‌പരം ഏറ്റുമുട്ടിയതോടെ വേദിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷം കൂടിയതോടെ ജോർജിന്റെ പിഎ ബെന്നിക്ക് നിസാരമായ പരുക്കുകള്‍ ഏല്‍ക്കുകയും ചെയ്‌തു. ഇതിനിടെ ജോർജിന്റെ മൈക്കു തകർക്കുകയും ആന്റോ ആന്റണി എം.പിയും ജോര്‍ജും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്‌തു. ജോർജിനും മാണിക്കും പുറമേ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജോയി എബ്രഹാം എം.പി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :