മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ടിനെ കോടതിയില്‍ ചോദ്യം ചെയ്യും: കോടിയേരി

കെഎം മാണി , ബാര്‍ കോഴക്കേസ് , സിപിഎം , വിജിലന്‍സ് , കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 8 ജൂലൈ 2015 (13:01 IST)
ബാര്‍ കോഴക്കേസില്‍ മന്ത്രി കെഎം മാണി അഴിമതി കാണിച്ചതിനോ അധികാര ദുര്‍വിനിയോഗം നടത്തിയതിനോ തെളിവില്ലെന്ന് കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ചതിനെ കോടതിയില്‍ നേരിടുമെന്ന് സിപിഎം
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബാര്‍ കോഴക്കേസില്‍ മാണിയെ ഒഴിവാക്കിയതിന്റെ യുക്തി മനസ്സിലാകുന്നില്ല. മാണി പണം ചോദിച്ചതിന് തെളിവില്ല, വാങ്ങിയതിന് തെളിവുണ്ട് എന്ന വിചിത്രമായ വാദഗതിയാണ് വിജിലന്‍സ് ഉന്നയിക്കുന്നത്. സര്‍ക്കാര്‍ വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കി മാറ്റി. കേസ് അട്ടിമറിച്ചത് വ്യക്തമായെന്നാണ് ഇതുവഴി മനസ്സിലാക്കാമെന്ന് കോടിയേരി പറഞ്ഞു.

കേസ് അട്ടിമറിച്ചതിനെതിരെ ജൂലൈ 20ന് സംസ്ഥാനത്ത് അഴിമതി വിരുദ്ധദിനം നടത്തും. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഇടതുപാര്‍ടികള്‍ അന്ന് അഴിമതി വിരുദ്ധദിനം നടത്തുന്നതിന്റെ ഭാഗമായാണിത്. മറ്റ് സമരപരിപാടികള്‍ എല്‍ഡിഎഫ് ചേര്‍ന്ന് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :