Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (08:52 IST)
ഐഎഎസ് ഉദ്യോഗസ്ഥൻ
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു വാഹനമോടിച്ചു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിൽ തൃപ്തരാണെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം. അന്വേഷണം നല്ല രീതിയിൽ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി പിണറായി വിജയനെ കണ്ടതിന് ശേഷം ബന്ധുക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് കെ എം ബഷീറിന്റെ കുടുംബം സർക്
കാർ നൽകിയ എല്ലാ സഹായങ്ങള്‍ക്കും നന്ദി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം തയാറാക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രത്യേക അന്വേഷണം സംഘം കോടതിയിൽ കൊടുത്ത റിപ്പോർട്ട് ഉള്‍പ്പെടെ ശ്രദ്ധയിൽപ്പെടുത്തി. വാഹനാപകടത്തിൽ മരിച്ച ബഷീറിന്റെ ഭാര്യക്ക് ജോലിയും സാമ്പത്തിക സഹായവും സർക്കാർ നൽകിയിരുന്നു. അതേസമയം, മൊഴികൾ എല്ലാം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കുറ്റപ്പത്രം തയാറാക്കുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടന്നു. ഇനി ചില രഹസ്യ മൊഴികൾ രേഖപ്പെടുത്താനും പൂനെയിൽ നിന്നുള്ള സംഘം നടത്തിയ വാഹനപരിശോധനയുടെ റിപ്പോർട്ടും കൂടി മാത്രമാണ് കിട്ടാനുള്ളത്.