ഫീസ് ഏകീകരണം ചര്‍ച്ച ചെയ്ത് പരിഹരിക്കും; സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല: ആരോഗ്യ മന്ത്രി

എല്ലാ സ്വാശ്രയ മെഡിക്കല്‍ സീറ്റിലും പ്രവേശനം നടത്തുമെന്ന നിലപാടില്‍ ഉറച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം| സജിത്ത്| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (12:27 IST)
എല്ലാ സ്വാശ്രയ മെഡിക്കല്‍ സീറ്റിലും പ്രവേശനം നടത്തുമെന്ന നിലപാടില്‍ ഉറച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രവേശം സംബന്ധിച്ചുള്ള സര്‍ക്കാറിന്റെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേത്തു. കൂടാതെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

മാനേജ്മെന്‍റ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അലോട്ട്മെന്‍റ് നടത്തുന്നതിനെതിരെ വിവിധ കോളജ് മാനേജ്മെന്‍റുകള്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചു. മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതി നിര്‍ദേശം കൂടി കണക്കിലെടുത്ത ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :