സിപിഐയുടെ നേതാക്കള്‍ എന്റെയും നേതാക്കള്‍; കത്ത് നിഷേധിച്ച് മന്ത്രി കെ കെ ശൈലജ

സിപിഐയുടെ എല്ലാ നേതാക്കളും തന്റെകൂടി നേതാക്കളാണെന്ന് മന്ത്രി കെ കെ ശൈലജ

Kodiyeri Balakrishnan ,  CPI ,   KK Shylaja  ,  Child Right Commission ,  CPIM ,  കെകെ ശൈലജ ,  കോടിയേരി ബാലകൃഷ്ണന്‍ ,  സിപി‌ഐ ,  ബാലാവകാശ കമ്മീഷന്‍ ,  സിപി‌എം
സജിത്ത്| Last Modified ശനി, 26 ഓഗസ്റ്റ് 2017 (16:12 IST)
സിപിഐയുടെ എല്ലാ നേതാക്കളും തന്റെകൂടി നേതാക്കളാണെന്ന് മന്ത്രി കെ കെ ശൈലജ. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് സിപിഐ അങ്ങനെയൊരു കത്ത് നല്‍കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്ത് നല്‍കിയിരുന്നുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് നിഷേധിച്ചാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

ബാലാവകാശ കമ്മീഷനിലേക്ക് സിപിഐ നിർദേശിച്ച രണ്ടു പേരെ അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ ശൈലജ തന്നിഷ്ടപ്രകാരം പ്രകാരമാണ് നിയമനം നടത്തിയതെന്നായിരുന്നു സിപിഐയുടെ ആക്ഷേപം.

തങ്ങളുടെ പ്രതിഷേധം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ കത്ത് നല്‍കുകയും ചെയ്തു. ഇനി വരുന്ന ഒഴിവുകളിലേക്ക് പാര്‍ട്ടി പ്രതിനിധികളെ നിയമിക്കണമെന്ന ആവശ്യവും സിപിഐ മുന്നോട്ടുവെച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :