സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (10:30 IST)
ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. ബാത്ത് റൂമില്‍ പോയപ്പോള്‍ അണുനാശിനിയായ ലൈസോള്‍ കുടിച്ചെന്നാണ് നിഗമനം. പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ ബാത്‌റൂമിലാണ് സംഭവം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഗ്രീഷ്മയുള്ളത്.