'ലോഡ്ജ് കിട്ടാത്തതിന്റെ പ്രശ്നമാണ്, ആണുങ്ങളുടെ കൂടെ ഇരിക്കാനാണോ വീട്ടിൽ നിന്നും പഠിപ്പിച്ചത്?'- സദാചാരകുരു പൊട്ടിയവര്‍ക്ക് ചുട്ട മറുപടി

അപർണ| Last Modified വ്യാഴം, 20 ഡിസം‌ബര്‍ 2018 (10:14 IST)
മലപ്പുറം വേങ്ങരയ്ക്കടുത്ത് കിളിനാക്കോട് നടന്ന സംഭവം ഇതിനോടകം തന്നെ ഫേസ്ബുക്കിൽ വൈറലായി കഴിഞ്ഞു. നാടിനെതിരെ പറഞ്ഞുവെന്ന് ആരോപിച്ച് ഒരുകൂട്ടം പെൺകുട്ടികൾക്കെതിരെ സൈബർ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കിളിനക്കോട് നേരം വെളുക്കാത്ത നാടാണെന്നും പ്രദേശത്തുള്ളവര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണെന്നുമായിരുന്നു പെൺകുട്ടികൾ തമാശാ രൂപേണ പറഞ്ഞത്. വിഷയത്തിൽ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത 6 പേർക്കെതിരെ പൊലീസ് കേസെടുത്ത് കഴിഞ്ഞു. സംഭവത്തിൽ അപർണ പ്രശാന്തി എഴുതിയ കുറിപ്പ് ഇങ്ങനെ:

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത ഒരു പ്രദേശമാണ് കിളിനക്കോട് . സമീപത്തുള്ള കോളേജിലെ ഒരു കൂട്ടം പെൺകുട്ടികൾ സഹപാഠിയുടെ കല്യാണത്തിനു ഇവിടെ എത്തുന്നു. അവർ ആൺകുട്ടികളായ സഹപാഠികൾക്ക് ഒപ്പം സെൽഫി എടുക്കുകയും അവരുടെ വാഹനങ്ങളിൽ തിരിച്ചു പോകാൻ ശ്രമിക്കുകയും ചെയ്യുന്നു .

ഇത് കണ്ട കുറച്ച നാട്ടുകാർ അവരെ വാഹനങ്ങളിൽ നിന്ന് വലിച്ചിറക്കി നട്ടുച്ചക്ക് നടുറോട്ടിലൂടെ നടത്തിക്കുന്നു. ഈ സംഭവം പെൺകുട്ടികൾ ഒരു വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നു. ഇവിടുള്ളവർ 12 ആം നൂറ്റാണ്ടിൽ ഉള്ളവർ ആണെന്നും ആരും ഇവിടെ ഉള്ളവരെ കല്യാണം കഴിക്കരുതെന്നും തങ്ങൾ മാനസിക പീഡനം അനുഭവിച്ചെന്നും ആണ് ഈ വീഡിയോയുടെ ഉള്ളടക്കം..മറുപടി വീഡിയോകൾ വന്നു.

അവർക്ക് ലോഡ്ജ് കിട്ടാത്തതിന്റെ പ്രശ്നമാണെന്നും പീഡിപ്പിച്ചാൽ ഇങ്ങനെ ആവില്ല തിരിച്ചു പോകുക എന്നും ആണുങ്ങളോട് കൂടെ ഇങ്ങനെ ഇരിക്കാൻ ആണോ വീട്ടിൽ നിന്നും കോളേജിൽ നിന്നും പഠിപ്പിച്ചത്, ഞങ്ങളുടെ സംസ്കാരത്തെ അപമിക്കരുത് തുടങ്ങീ പതിവ് പല്ലവികൾ ആണ് വീഡിയോകളിൽ. കാര്യങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല.രാത്രി ആ നാടിനെ അപമാനിച്ചെന്നോ മറ്റെന്തൊക്കെയോ പറഞ്ഞു വേറെ കുറെ ഉപദേശ പാരമ്പരകളുമായി അവർ പോലീസ് സ്റ്റേഷനിൽ ഇരുന്നു കരയുന്ന വീഡിയോയും ഇപ്പോൾ പുറത്ത് വന്നു.

മലബാറിന്റെ നാട്ടുനന്മയും അനുബന്ധ കഥകളും വെറും തള്ളലുകൾ മാത്രമാണ്..ഇവിടെ മിക്കവാറും ഓരോ പഞ്ചായത്തിലും ഓരോ വഴികളിലും ഓരോ ഭരണകൂടങ്ങൾ ആണ്..അതിനെ എതിർക്കുന്നവരെ ബ്രാൻഡ് ചെയ്യുന്ന പോലെ ഉള്ള ആക്രമണങ്ങൾ മറ്റിടങ്ങളിൽ ചിലപ്പോൾ കേട്ട് കേൾവി ഉണ്ടാവില്ല..അല്ല..ഈ പെൺകുട്ടികളെ പോലീസ് സ്റ്റേഷനിൽ വരുത്തി സദാചാര ക്ലാസ് അനുവദിച്ച പോലീസുകാരേ,അവരെ ഭീഷണിപ്പെടുത്തി റോഡിലൂടെ നടത്തിച്ചവർ ആണ് ക്രൈം ചെയ്തത്...നിങ്ങൾ പാലിക്കേണ്ടത് നിയമം ആണ്..നാട്ടു വികാരങ്ങൾ അല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :