കെവിൻ വധം; വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടും, നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ്

ചൊവ്വ, 5 ജൂണ്‍ 2018 (11:15 IST)

Widgets Magazine

വധക്കേസിൽ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനു നിയമതടസമില്ലെന്ന് ആഭ്യന്തര വകുപ്പ്. കോട്ടയം അഡ്മിനിസ്ട്രേഷന്‍ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി നടപടികൾ.
 
കേസിൽ തുടക്കം മുതൽ വീഴ്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടണോ തരംതാഴ്ത്തണോ എന്ന കാര്യത്തിൽ ഉടൻ തന്നെ തീരുമാനമാകും. കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം വീട് കയറി ആക്രമിച്ചു തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നവരാണു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്ഐ എം.എസ്. ഷിബു, എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍. 
 
പൊലീസ്കാരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയ്ക്കു സസ്പെന്‍ഷന്‍ മാത്രം പോരാ, ജോലിയിൽ നിന്നും പിരിച്ചുവിടണം എന്ന കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് സർക്കാരിന്റെ തീരുമാനം. അതിന്റെ നിയമസാധുത പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും നിര്‍ദേശിച്ചിരുന്നു. കേരള പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിടാനാവും.
 
പിരിച്ചുവിടുന്നതിനു മുൻപ് ആരോപണ വിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ആരോപണവിധേയര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കെവിൻ വധം: പ്രതികളെ സഹായിച്ച പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം ഹൈക്കോടതിയിലേക്ക്

കെവിൻ വധക്കേസിൽ പ്രതികളെ സഹായിച്ചതിന്റെ പേരിൽ അറസ്‌റ്റിലായ ശേഷം ജാമ്യം ലഭിച്ച ഗാന്ധിനഗര്‍ ...

news

ജെസ്‌നയുടെ തിരോധാനം: ബന്ധുക്കളുടെ ആവശ്യപ്രകാരം ഇടുക്കി വനമേഖലയിൽ തിരച്ചിൽ

പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയ്‌ക്കായി ...

news

പൂച്ചയുടെ പേരിൽ തർക്കം; ഭാര്യ ഭർത്താവിനെ വെടിവെച്ച് കൊന്നു

അമേരിക്കയിലെ ടെക്‌സസിലുള്ള ഡാലസ്സിൽ ഭാര്യ ഭർത്താവിനെ വെടിവെച്ചു. വളർത്തുപൂച്ചയെ ഭർത്താവ് ...

news

കെവിൻ വധം: ചാടിപ്പോയ കെവിനെ എത്ര തിരഞ്ഞിട്ടും കണ്ടെത്താനായില്ലെന്ന് പ്രതികളുടെ മൊഴി

കാറിൽ നിന്നു ചാടിപ്പോയ കെവിനെ കണ്ടെത്താൻ മേയ് 28ന് ഉച്ചവരെ തെന്മല ചാലിയക്കരയിൽ തിരച്ചിൽ ...

Widgets Magazine