വിശുദ്ധപദവി പ്രഖ്യാപനം കാണാന്‍ ഇറ്റലിയിലെത്തിയ മലയാളികളെ കാണാതായി

കൊച്ചി| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (18:15 IST)
ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടേയും വിശുദ്ധപദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ നൂറോളം മലയാളികളെ കാണാതായി. ഇവര്‍ ജോലിയ്ക്കായി മുങ്ങിയതാണെന്നാണ് സംശയം. കാണാതായവരില്‍ കൂടുതലും സ്ത്രീകളാണ്.
പത്ത് ദിവസം മാത്രം കാലാവധിയുള്ള വിസയിലാണ് ഇവര്‍ ഇറ്റലിയിലെത്തിയത്.

സംഭവത്തെത്തുടര്‍ന്ന് ഇവരെ ഇറ്റലിയിലെത്തിച്ച ട്രാവല്‍ ഏജന്‍സി റോമിലെ പോലീസിലും എംബസികളേയും വിവരം അറിയിച്ചിട്ടുണ്ട്. വിശുദ്ധ പദവി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇക്കൂട്ടത്തില്‍ പലരേയും കാണാതായതായാണ് ട്രാവല്‍ ഏജന്‍സി പറയുന്നത്. വിശുദ്ധപദവി പ്രഖ്യാപനത്തിനായി പതിനായിരത്തോളം മലയാളികളാണ് ഇറ്റലിയിലെത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :