തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 1 നവംബര്‍ 2015 (10:19 IST)
മലയാളനാടിന് ഇന്ന് പിറന്നാളിന്റെ മധുരം. കേരളം രൂപീകൃതമായിട്ട് ഇന്ന് അമ്പത്തൊമ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1956 നവംബർ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മലയാളം സംസാരിക്കുന്നവരെയെല്ലാം ഉള്‍പ്പെടുത്തി കേരളം രൂപീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് 1955 സെപ്തംബറില്‍ കമ്മീഷന് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും 1956ല്‍ നവംബര്‍ ഒന്നിന് കേരളം സംസ്ഥാനമായി രൂപപ്പെടുകയും ചെയ്തു.
കൊച്ചി, തിരുവിതാം കൂര് നാട്ടുരാജ്യങ്ങളും മലബാര്‍ പ്രസിഡന്‍സിലെ മലബാര്‍ ഭാഗങ്ങളും ചേര്‍ന്നാണ് ഐക്യകേരളം രൂപീകൃതമായത്. 1957ല്‍ കേരളത്തില്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടക്കുകയും ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു.