എ.കെ.ജെ.അയ്യര്‍|
Last Modified തിങ്കള്‍, 2 ഒക്ടോബര്‍ 2023 (14:11 IST)
സംസ്ഥാനത്ത് ഇക്കൊല്ലം എത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 21 % വര്‍ദ്ധന രേഖപ്പെടുത്തി.
ഇക്കൊല്ലത്തെ ആദ്യ ആറു മാസത്തിലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 88.95 ലക്ഷം പേരാണ് എത്തിയത്. അത് ഇക്കൊല്ലം ഒരു കോടി ആയി ഉയര്‍ന്നു.
ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. വിനോദ സഞ്ചാര മേഖലയെ പിടിച്ചുലച്ച കോവിഡിനെ നമുക്ക് അതിജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഉണ്ടായത്. ഇതിനൊപ്പം മലയാര് മേഖലയിലും ടൂറിസ്റ്റുകള്‍ ധാരളമായി എത്തിത്തുടങ്ങി. ഇടുക്കി, വയനാട് ജില്ലകളിലെ പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങളായ എടയ്ക്കല്‍ ഗുഹ, കുറുവ ദ്വീപ്, ചെമ്പ്രമല, വന്യജീവി സങ്കേതം, പൂക്കോട്ട് തടാകം, മൂന്നാര്‍, ആര്‍ച്ച് ഡാം, പെരിയാര്‍ വന്യ മൃഗസങ്കേതം, മീശപ്പുലിമല, ഇരവികുളം ദേശീയോദ്യാനം, മീശപ്പുലിമല, രാമക്കല്‍മേട് എന്നിവയാണ് സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ .