കേരളത്തിലേയ്ക്ക് വരാൻ രജിസ്ട്രേഷൻ തുടരും, പാസ് ഒഴിവാക്കി, 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധം

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (10:39 IST)
കൊച്ചി; മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റ്രേഷൻ തുടരാനാണ് സർക്കാർ തീരുമാനം. എന്നാൽ യാത്രകൾക്ക് പാസ് എടുക്കേണ്ടതില്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത് യാത്ര ചെയ്യാം. ഓൺലൈനായി രജിസ്റ്റർ ചെയ്തില്ലെങ്കിൽ. അതിർത്തിയിൽ പേരും മറ്റ് വിവരങ്ങളും നല്‍കിയാല്‍ മതിയാകും.

രോഗവ്യാപനം കണക്കിലെടുത്ത് യാത്രക്കാരുടെ വിവരങ്ങള്‍ അറിയാനും ക്വാറന്റീന്‍ ഉറപ്പുവരുത്താനും മാത്രമാണ് രജിസ്ട്രേഷൻ. സംസ്ഥാനത്ത് എത്തുന്നവർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം എന്നത് നിർബന്ധമായിതന്നെ തുടരും. എന്നാല്‍ സംസ്ഥാനത്തേയ്ക്ക് ഏഴു ദിവസമോ അതില്‍ താഴെയോ ഹ്രസ്വകാല സന്ദര്‍ശനത്തിന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ ഹ്രസ്വകാല സന്ദര്‍ശനം നടത്തി കേരളത്തിൽ തിരികെയെത്തുന്നവർക്ക് ക്വാറന്റീന്‍ നിർബന്ധമായിരിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :