സംസ്ഥാനത്ത് ടാറിംഗ് കഴിഞ്ഞ ഉടനെയുള്ള റോഡ് കുത്തിപ്പൊളിക്കല്‍ ഇനിയില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (15:00 IST)
ടാറിംഗ് കഴിഞ്ഞ ഉടനെയുള്ള റോഡ് കുത്തിപ്പൊളിക്കല്‍ ഇനിയില്ല. സംസ്ഥാനത്തെ സ്ഥിരം കാഴ്ചയാണ് ടാറിംഗ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുടിവെള്ള പൈപ്പ് ഇടുന്നതിനായി റോഡ് കുത്തിപ്പൊളിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ആരീതിക്ക് മാറ്റം വരുന്നു. പൊതുമരാമത്തു വകുപ്പും ജലവിഭവ വകുപ്പും ഒന്നിച്ചുള്ള തീരുമാനമാണിത്. ഇതിനായി ഇരു വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തികളുടെ കലണ്ടര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുതിയ റോഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുത്തിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :