മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സര്‍ക്കാര്‍ പിന്തുണയെന്ന് കുമ്മനം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 17 ഏപ്രില്‍ 2022 (11:04 IST)
തിരുവനന്തപുരം: കേരളത്തില്‍ തീവ്രവാദ ശക്തികളായ പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും വേണ്ട സംരക്ഷണവും സ്വാതന്ത്ര്യവും നല്‍കുന്നത് കേരള സര്‍ക്കാര്‍ ആണെന്ന് മുന്‍ ബിജെപി അധ്യക്ഷനും മുന്‍ മിസോറാം ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരന്‍. പാലക്കാട്ടെ ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തില്‍ ആയിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസന്‍ എന്ന ആര്‍ എസ് എസ് പ്രവര്‍ത്തന്‍
അതി നിഷ്ഠൂരമായി

കൊലചെയ്യപ്പെട്ട സംഭവം വഷളായിക്കൊണ്ടിരിക്കുന്ന
ക്രമസമാധാന നിലയുടെ
നേര്‍ക്കാഴ്ചയാണ്.

പ്രതികളായ
എസ് ഡി പി ഐ ക്കാര്‍ക്കെതിരെ
പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇപ്പോഴും സൈ്വര്യമായി
വിഹരിക്കുന്ന പ്രതികള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണ നടപടികള്‍ ഉണ്ടായിട്ടില്ല. അവര്‍ക്ക് പണവും ആയുധവും പ്രേരണയും പിന്തുണയും നല്‍കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തണം.

പാലക്കാട് കേന്ദ്രമാക്കി എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് വളരെ നാളുകളായി. ആര്‍ എസ് എസ്സിന്റെയും ബിജെപിയുടേയും നേതാക്കന്മാരെ തിരഞ്ഞു പിടിച്ചു വധിക്കുക എന്നുള്ളത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് അറിഞ്ഞിട്ടും പോലീസ് ഇക്കാര്യത്തില്‍ നിസ്സംഗത പാലിച്ചു.

പാലക്കാട് സഞ്ജിത് കൊലപാതകം നടന്നിട്ട്
ഏതാനും മാസങ്ങളെ പിന്നിട്ടിട്ടുള്ളു. പക്ഷേ കൊലപാതകം നടന്നതിന് ശേഷം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നിഷ്‌ക്രിയത്വം എസ് ഡി പി ഐ ക്ക്

ശക്തി പകരുകയാണ് ചെയ്തത്. സഞ്ജിത്തിന്റെ കൊലപാതികളെ കണ്ടുപിടിക്കാന്‍ പോലീസ് ശക്തവും വ്യാപകവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായില്ല.

സഞ്ജിത്തിനെയും ശ്രീനിവാസനെയും പട്ടാപ്പകല്‍ നിരവധി ആളുകളുടെ കണ്മുന്നില്‍ വെച്ചാണ് കൊല ചെയ്തത്. ഈ
രണ്ട് കൊലപാതകങ്ങളും നടക്കുമെന്ന് പൊലീസിന് വളരെ വ്യക്തമായി അറിയാമായിരുന്നു. പക്ഷേ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നിഷ്‌ക്രിയത്വം അക്രമികള്‍ക്ക് എന്തും ചെയ്യാന്‍ ഉള്ള
ഒരു അവസരം ഒരുങ്ങി.

ശ്രീനിവാസന്റെ കൊലപാതകം കേരളത്തില്‍ നടന്നു വരുന്ന ജിഹാദി -
സിപിഎം
കൂട്ടുകെട്ടിന്റെ പരിണിത
ഫലമായി സംഭവിച്ചതാണ്. തീവ്രവാദ ശക്തികള്‍ക്ക് എന്നും പിന്തുണ കൊടുക്കുന്ന സമീപനമാണ് കേരള സര്‍ക്കാരിന്റേത്. അതുകൊണ്ടാണ് എസ് ഡി പി ഐ ക്കാര്‍ പട്ടാപ്പകല്‍ നിരവധി ആളുകളുടെ കണ്മുന്‍പില്‍ വെച്ച് നിര്‍ദയം അരുംകൊലകള്‍ നടത്തുന്നത്.


അവര്‍ക്ക് വളര്‍ന്ന് വികസിയ്ക്കാനുള്ള അനുകൂലമായ കാലാവസ്ഥയും പിന്തുണയും കേരളത്തില്‍ കിട്ടുന്നുണ്ട്. തങ്ങള്‍ക്ക് വളരാനും ശക്തി പ്രാപിക്കാനും സാധിക്കുന്ന വളക്കൂറുള്ള മണ്ണാണ് കേരളം എന്ന്
അവര്‍ മനസ്സിലാക്കി. ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെട്ടുവരുന്നതിന്റെ കാരണം ഇതാണ്.

എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ ജനരോഷം ഉയരണം.എല്ലാ
ബഹുജന പ്രസ്ഥാനങ്ങളും കൈകോര്‍ത്തുപിടിച്ചുകൊണ്ട് തീവ്രവാദത്തെ ഒറ്റപ്പെടുത്താന്‍ ഒരു ജനമുന്നേറ്റം നടത്തേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :