ശ്രീനു എസ്|
Last Updated:
ചൊവ്വ, 9 ജൂണ്‍ 2020 (08:21 IST)
ഫെയ്സ്ബുക്കിലൂടെ ജനങ്ങളെ ബോധവത്കരിച്ച് ലോകശ്രദ്ധ ആകര്‍ഷിച്ച
കേരള പൊലീസിലെ സോഷ്യല്‍ മീഡിയ സെല്‍ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ പ്രതികരണ പരിപാടി നിര്‍ത്തി. പകരം കൂടുതല്‍ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ ടീം അറിയിച്ചു. പിസി കുട്ടന്‍ പിള്ള സ്പീക്കിങ് എന്ന പേരില്‍ കേരളപോലീസ് യുട്യൂബില്‍ വീഡിയോ ചെയ്തിരുന്നു. എന്നാല്‍ ഇവയില്‍ കടുത്ത സ്ത്രീവിരുദ്ധതയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇത് നിര്‍ത്താന്‍ തീരുമാനിച്ചത്.
നിലവില്‍ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്, യുട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങള്‍ക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്. പുതിയതായി അവതരിപ്പിച്ച ഓണ്‍ലൈന്‍ പ്രതിവാര പരിപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാന്‍ തീരുമാനിച്ചതെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാര്‍ പറഞ്ഞു.