ബത്തേരി|
Last Modified വ്യാഴം, 31 ജനുവരി 2019 (08:00 IST)
ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ് നേതാവ് ഒഎം ജോർജ് കർണാടകത്തിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്. മൈസൂരോ ബെംഗലുരുവിലോ പ്രതി ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
ബന്ധുക്കൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ ബെംഗലുരുവിലുള്ള ജോർജിന്റെ ഉറ്റ സുഹൃത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. അന്വേഷണ സംഘം ഇന്ന് കർണാടകത്തിലേക്ക് പോകും.
ജോർജ് കോടതിയില്‍ കീഴടങ്ങുമോ എന്ന സംശയവുമുണ്ട്. അതുകൊണ്ട് തന്നെ ബത്തേരി, കല്പറ്റ, മാനന്തവാടി കോടതികളിലെത്തുന്നവർ പൊലീസ് നിരീക്ഷണത്തിലാണ്.
പീഡനത്തിനിരയായ പെൺകുട്ടി ചൊവ്വാഴ്ച രാത്രി ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്കി. ഇതിന്റെ പകര്‍പ്പ് ഇന്ന് പോലീസ് ആവശ്യപ്പെടും.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പീഡനം നടന്നിരുന്നതായി പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കാരാണ്. പീഡനത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.