പിടികിട്ടാപ്പുള്ളിയെ 26 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (19:32 IST)
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 26 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശി കാരയില്‍വീട്ടില്‍ കണ്ണനെ(53)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 1994 ലാണ് ആയുധനിരോധന വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തത്. ശേഷം ഒളിവില്‍ പോയ ഇയാളെകോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :