തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 3 ജൂലൈ 2020 (10:42 IST)
കൊവിഡ് പ്രതിസന്ധിക്കാലത്ത് സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ 'ഫസ്റ്റ് ബെല്‍' എന്ന പേരില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസിനൊപ്പം കെ എസ് ചിത്രയും വത്സലാമേനോനും പങ്കെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സംപ്രേഷണം ചെയ്യുന്ന മൂന്നാം ക്ലാസിലെ മലയാള പാഠഭാഗത്തിലെ 'കണ്ണന്റെ അമ്മ' എന്ന സുഗതകുമാരി ടീച്ചറുടെ കവിത പ്രശസ്ത ഗായിക കെഎസ് ചിത്ര ചൊല്ലും. ഒപ്പം പാഠഭാഗത്തിലെ കണ്ണനെക്കുറിച്ചുള്ള മുത്തശ്ശിക്കഥകളുമായി പ്രശസ്ത സിനിമാതാരം വത്സലാമേനോനും ക്ലാസില്‍ വരുന്നുണ്ട്.
കവയത്രി സുഗതകുമാരി ടീച്ചറുടെ ഹ്രസ്വമായ പ്രതികരണവും ക്ലാസിലുണ്ട്. അനിമേഷന്‍ വീഡിയോയുടേയും ചിത്രങ്ങളുടേയും സഹായത്തോ ടെയാണ് കൈറ്റ് തയ്യാറാക്കിയ ക്ലാസുകള്‍ അവതരിപ്പിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍
facebook.com/ victerseduchannel, വഴി ലൈവായും youtube.com/itsvicters വഴി പിന്നീടും ഈ ക്ലാസുകള്‍ കാണാവുന്നതാണ്.