നിയമസഭാ സമ്മേളനം പുനരാരംഭിച്ചു

കേരള നിയമസഭ , ബജറ്റ് സമ്മേളനം , ബാര്‍ കോഴ , കെഎം മാണി
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 29 ജൂണ്‍ 2015 (08:37 IST)
പതിമൂന്നാമത് കേരള നിയമസഭയുടെ പതിനാലാം സമ്മേളനം പുനരാരംഭിച്ചു. ജൂണ്‍ എട്ടിനു ചേര്‍ന്ന കാര്യോപദേശക സമിതി അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം 28 വരെ നിര്‍ത്തി വെച്ചിരുന്നതാണ് ഇപ്പോള്‍ പുനരാരംഭിച്ചത്.

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന വിജിലന്‍സിന്റെ തീരുമാനത്തില്‍ സമ്മേളനം പ്രഷുബ്‌ധമാകുമെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം സഹകരിക്കില്ല. ഈ സാഹചര്യത്തില്‍ സഭയില്‍ ഇന്നും കാര്യങ്ങള്‍ എളുപ്പമാകില്ല. സമ്മേളനം സുഗമമായി നടത്തുന്നതിന് എല്ലാ കക്ഷികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥന സംബന്ധിച്ച ചര്‍ച്ചയോടെയാണ് സഭ പുനരാരംഭിക്കുന്നത്. സമ്മേളനത്തിന്‍റെ മുഖ്യ അജണ്ട വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണ്. ധനാഭ്യര്‍ത്ഥന ചര്‍ച്ച ജൂണ്‍ 29, 30, ജൂലൈ 1, 2, 6, 7, 8, 9, 13, 14, 15, 20, 21 തീയതികളിലാണു നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :