രേണുക വേണു|
Last Modified തിങ്കള്‍, 3 ജനുവരി 2022 (08:06 IST)
ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം അവസാനിച്ചു. ഇന്നുമുതല്‍ കേരളത്തില്‍ രാത്രികാല നിയന്ത്രണമുണ്ടാകില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നേരത്തെ നിയന്ത്രണം പ്രഖ്യാപിച്ചത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആയിരുന്നു നിയന്ത്രണം.
രാത്രികാല നിയന്ത്രണം ജനുവരി രണ്ടിന് ശേഷം നീട്ടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരണോ എന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനിക്കുക.