സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 26 ഫെബ്രുവരി 2022 (18:48 IST)
സംസ്ഥാനത്ത് അത്യപൂര്‍വ്വ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ബ്ലാക്ക് ഫംഗസ് ബാധിച്ച് തലയോട്ടിയുടെ മുക്കാല്‍ ഭാഗവും നഷ്ടമായ യുവാവിനാണ് അതിസകീര്ണമായ തലയോടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇത്തരത്തില്‍ രാജ്യത്ത് നടത്തിയ സര്‍ജറികളില്‍ ഏറ്റവും വലിയ സര് അറിയായിരുന്നു ഇത്. കൊച്ചി വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജിക്കല്‍ ടീമാണ് സര്‍ജറി നടത്തിയത്. 30 വയസ്സുകാരനായ യുവാവിന് ടൈറ്റാനിയം നിര്‍മിത തലയോട്ടി ഇംപ്ലാന്റ് വെച്ചുപിടിപ്പിക്കുന്ന 3ഉ റിക്റ്ററ്റീവ് സര്‍ജറിയിലൂടെയാണ് പുതുജീവന്‍ നല്‍കിയത്.