ലോക്ഡൗണ്‍: ഈ ഭാഗ്യക്കുറികള്‍ റദ്ദാക്കി

ശ്രീനു എസ്| Last Modified ചൊവ്വ, 18 മെയ് 2021 (11:12 IST)
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഈ മാസം 28, 29, 31 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കേരള ഭാഗ്യക്കുറിയുടെ നിര്‍മല്‍ -226, കാരുണ്യ-501, വിന്‍ വിന്‍ -618 ഭാഗ്യക്കുറികള്‍ കൂടി റദ്ദാക്കി. നേരത്തെ 13 മുതല്‍ 27 വരെയുള്ള ഭാഗ്യക്കുറികള്‍ റദ്ദാക്കിയിരുന്നു. ഈ മാസം 14, 23 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര ബി.എം-06, ലൈഫ് വിഷു ബമ്പര്‍ ബി.ആര്‍-79 ഭാഗ്യക്കുറികളുടെയും 4, 5, 6, 7, 10, 11, 12 തീയതികളില്‍ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തും. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :