ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഐഎസ്ആര്‍ഒയുടെ അഭിനന്ദനം

ശ്രീനു എസ്| Last Updated: വെള്ളി, 26 ജൂണ്‍ 2020 (17:16 IST)
ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ) അഭിനന്ദനം. കൊവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പ്പുകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളെന്നും എഡ്യൂസാറ്റ് ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തി കേരളം നടത്തിയ ചുവടുവയ്പ്പില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ അധ്യയനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന്റെ ജനാധിപത്യപരമായ വിതരണമെന്ന നിലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യാവസരത്തിന് ഇത് വഴിയൊരുക്കുമെന്നും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :